Saturday, March 5, 2011

കണ്ണടയിലൂടെ കാണുന്നത്

ഞാന്‍  എന്താണ്  ലോകം  എന്ന്  തിരിച്ചറിഞ്ഞത്  കഴ്ച്ചകളിലൂടെയാണ് .കണ്ണില്ലാത്ത  ഒരാള്‍   ഇരുട്ടിന്റെ  നാരുകള്‍  കൂട്ടി  നെയ്യുന്ന  ലോകത്തിനു  കാഴ്ചയുടെ  അകമ്പടി  ആവശ്യമില്ല , ഇരുട്ടിന്റെ  ഇഴകലാല്‍   ഇരുട്ടില്‍  നെയ്ത  അവരുടെ  ലോകം  ഇരുട്ടില്‍  ഒതുങ്ങുന്നു..വെളിച്ചം നിഷേധിക്കപ്പെട്ട    ലോകത്തേക്കിരച്ചുകയറുന്ന  ശബ്ദം ,വെളിച്ചം  വീണു  പ്രകാശിപ്പിച്ചു  നിറങ്ങളേകുന്ന എല്ലാ വസ്തുക്കളിലും തട്ടി  ,ചിതറിയ  ധ്വനികളായി കാതുകളിലൂടെ  കയറിയിറങ്ങി  തരംഗങ്ങള്‍  സൃഷ്ടിക്കുന്നു ...ഇരുള്‍  മരിച്ച  ലോകത്തിന്റെ  മുഖം ശബ്ദം  അവര്‍ക്ക്  മുന്‍പില്‍  തുറന്നുകാട്ടുന്നു..വെളിച്ചം  കൈയൊഴിഞ്ഞ  ജീവിതങ്ങളെ  ഇരുളില്‍  തട്ടിത്തടഞ്ഞു  വീനുപോവാതെ  ജീവിതത്തിലേക്ക്  നടത്തുന്നു....

ലോകം  ഒന്നേ  ഒള്ളു...അതുപോലെ  തന്നെ  സത്യവും...അത്  സ്വീകരിക്കുന്നവന്റെ  കാഴ്ച്ചപ്പടിനോത്തു  മാറാന്‍  തയ്യാറായി  രണ്ടും  നില്‍ക്ക്കുന്നു ...
വിരോദാഭാസം ..ഒന്നേ  ഒള്ളുവെങ്കില്‍  അതില്‍  നിന്ന്  പലതുണ്ടാകുന്നതെങ്ങനെ.. ഞാന്‍  കാണുന്നത് , എന്റെ  സങ്കല്പവും എന്റെ  ഭാവനയും  എന്റെ  അനുഭവങ്ങളും  കൂട്ടിക്കുഴച്ചു  ഞാനുണ്ടാക്കിയ  ലോകം
മാത്രം..കാണാന്‍  ആഗ്രഹിക്കുന്ന ,അനുഭവിക്കാന്‍  ആഗ്രഹിക്കുന്ന ,എന്‍റെ ശ്രദ്ധ  ആകര്‍ഷിക്കുന്ന  ലോകത്തിന്റെ  ഒരു  ഭാഗം  മാത്രമെടുത്ത്  ഞാന്‍  എന്റെ  ലോകമാക്കി  അതില്‍  ഒതുങ്ങുന്നു....യഥാര്ത്യത്തിന്റെ  ഒരു  പൂള്  മാത്രം  ചെത്തി  അത്  ഭക്ഷിച്ചു  ജീവിക്കുന്ന  ജീവി...ഒരു   പക്ഷെ   ഫലത്തെ  പൂര്‍ണമായി  വിഴുങ്ങാന്‍  കഴിവില്ലാത്തതുകൊന്ദവം ..  കഴിവില്ലായ്മ  ചെന്നവസാനിക്കുന്നത്  ഒരിക്കലും  യഥാര്‍ത്ഥ്യം  എന്നാ  ഫലം  ഉണ്ടാകുന്നില്ല  എന്ന  മണ്ടത്തരത്തില്‍  ആകരുത്....

ലോകം എന്റെമുന്‍പില്‍   ചുരുളഴിയുന്നത്   കണ്ണിലൂടെയാണ്.കണ്ണാകുന്ന   ജാലകം  തുറന്നു  വിരിച്ചു  കാഴ്ചകള്‍ക്കായി ഒരു  കൊച്ചു  കുഞ്ഞിന്റെ  കൌതുകത്തോടെ  ജനാലക്കമ്പികളില്‍ ഞാന്‍   ഞാന്നു  കിടക്കുന്നു....

വളര്‍ന്നത്‌ വായനയിലൂടെ അല്ല ..കേട്ടറിഞ്ഞ  കഥകളും  ഒരു  പിടി അനുഭവങ്ങളും ആണ് ആകെ മുതല്‍.ജീവിച്ചു  പഠിച്ച  പാഠങ്ങള്‍  മാത്രം...നിറങ്ങള്‍  പടര്‍ന്ന  ലോകം എനിക്ക്   മുന്‍പില്‍ തുറന്നു കാട്ടുന്ന എന്റെ  കണ്ണുകളോട് നന്ദി പറഞ്ഞു   കൊള്ളുന്നു..എന്റെ പ്രായത്തിനൊത്ത് ,വളര്‍ന്ന  ഭാവനകള്‍ക്കും  ചിന്തകള്‍ക്കും  ഒത്തു ,  മനോഹരലോകത്തിനെ  പലകോണില്‍ നിന്നും  എനിക്കായി  പകര്‍ത്തിയ  എന്റെ  കണ്ണുകളെ..കാഴ്ചകള്‍ക്ക്  മങ്ങലേറ്റ  കാലത്ത്ഞാന്‍  വാങ്ങി  വെച്ച  രണ്ടു  ചില്ലുകള്‍ക്കിടയിലൂടെ  നിങ്ങളെന്നെ  കാണിച്ച  ജീവിതം  മാത്രം  ആധാരമാക്കി  ഞാന്‍  യാത്ര  തുടങ്ങുകയാണ് ...എന്റെ  കണ്ണുകള്‍  , അവയ്ക്ക്  മുന്‍പില്‍  ഉറപ്പിച്ച  കണ്ണടയിലൂടെ , കാണുന്ന  ചില  കാഴ്ചകളിലൂടെ....

No comments:

Post a Comment